നഗരത്തിലെ തകര്‍ന്ന റോഡുകളിലെ കുഴികള്‍ നഗരസഭ താത്കാലികമായി അടച്ചു
ഇരിങ്ങാലക്കുട: നഗരത്തിലെ തകര്‍ന്ന റോഡുകളിലെ കുഴികള്‍ താത്കാലികമായി മണ്ണിട്ടടച്ചു. ക്രൈസ്റ്റ് കോളജ് റോഡ്, എകെപി ജംഗ്ഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വരുമ്പോഴുള്ള ഭാഗം, ബൈപാസ് റോഡ്, ഫയര്‍ സ്റ്റേഷന് റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയവയെല്ലാം കാലങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു. പലതവണ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഓരോ കുഴിയിലൂടെയും വണ്ടികള്‍ കയറിയിറങ്ങി പോകേണ്ട അവസ്ഥയാണ്. റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് താത്കാലികമായി കുഴികളടച്ചത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തനത് ഫണ്ടില്‍നിന്ന് 16 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു.


ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി