വീടിന്റെ കോണിച്ചുവട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന വാഷ് കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി. ദിബോസും സംഘവും നടത്തിയ പരിശോധനയില്‍ വീടിന്റെ കോണിച്ചുവട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന വാഷ് കണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ തൊട്ടിപ്പാള്‍ പറപ്പൂക്കര പുളിക്കന്‍ വീട്ടില്‍ യദുകൃഷ്ണ (27) നെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. യദുകൃഷ്ണന് താമസിക്കുന്ന വീടിന്റെ കോണിച്ചുവട്ടില്നിന്ന് 20 ലിറ്റര്‍ കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക്ക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 ലിറ്റര്‍ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. സംഭവസമയം പ്രതി സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.എല്‍. നിത്യ, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി.കെ. ചന്ദ്രന്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.വി. ശിവന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം; നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സ്റ്റേഷന് റൗഡി അരുണ്‍ പോളും കൂട്ടാളികളും അറസ്റ്റില്‍
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ ജയിലിലാക്കി
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍