പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പോസ്റ്റുകാര്‍ഡുകള്‍ അയച്ച് പ്രതിഷേധിച്ചു കെപിഎംഎസ്
പുല്ലൂര്‍: പട്ടികജാതി പട്ടികവര്‍ഗ മേല്‍ത്തട്ട് പരിധിക്കെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആയിരങ്ങള്‍ ഒപ്പിട്ട പോസ്റ്റുകാര്‍ഡുകള്‍ അയച്ചു കെപിഎംഎസ് പ്രതിഷേധിച്ചു. മുരിയാട് യൂണിയന് കമ്മിറ്റി പുല്ലൂരില്‍ സംഘടിപ്പിച്ച സമരം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന് പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഷാജു ഏത്താപ്പിള്ളി, ഐ.സി. ബാബു, എ.വി. വിജു, ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എ. വിജേഷ്, സുനിത വിജയന്, കെ.കെ. മണി, സൈന സുരന് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. മുരിയാട് പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം ശാഖാ പ്രസിഡന്റ് കെ.എസ്. പുഷ്പാരന് ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ സെക്രട്ടറി സജീവിനി ശശി അധ്യക്ഷത വഹിച്ചു. വി.എസ്. സുമി, ബിന്ദു നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു