മുകുന്ദപുരം പബ്ലിക് സ്കൂളില്‍ മെഗാ ഫാഷന്‍ ഷോ നടത്തി
മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള മെഗാ ഫാഷന്‍ ഷോ യില്‍ വിജയികളായ കുട്ടികള്‍ അധ്യാപകരോടൊപ്പം.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള മെഗാ ഫാഷന്‍ ഷോ ടൈനി ട്രെന്‍ഡ്സെറ്റേഴ്സ് നടത്തി. മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രീ കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ വേദിയില്‍ റാംപ് വാക്ക് നടത്തി. സമാപന ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ്ജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു. ഫിലിം ഡയറക്ടര്‍ ജിതിന് രാജ്, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ഡാവിഞ്ചി, നീരജ് കൃഷ്ണ (പല്ലൊട്ടി ഫെയിം), മണപ്പുറം ഫൗണ്ടേഷന് സിഎഫ്ഒ ഫിഡല്‍ രാജ്, മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് കെജി കോ ഓര്‍ഡിനേറ്റര്‍ ആര്. രശ്മി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജീന ആന്റണി എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു