സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍ കാടിന്റെ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയില്‍
സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍ ഒളകര ഉന്നതിയില്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ മന്ത്രി കെ. രാജന് കേക്കു മുറിച്ച് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗ്രാമീണ സമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍ ഒളകര ഉന്നതി ആദിവാസിനഗറില് ക്രിസ്മസ് ആഘോഷംനടത്തി. മന്ത്രി കെ. രാജന് ഉദ്ഘാടനംചെയ്തു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ജില്ലാപഞ്ചായത്ത് അംഗം കെ.വി. സജു പാണഞ്ചേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, പഞ്ചായത്തംഗം സുബൈദ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനികളും ഉന്നതിനിവാസികളുംചേര്ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉന്നതിയിലെ എല്ലാ വീടുകളിലേക്കും കേക്ക് വിതരണം നടത്തി. പരിപാടികള്‍ക്ക് അധ്യാപകരായ ഡോ. ടി.വി. ബിനു, കെ. രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; കുരിശടി കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി