മുനയം; റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി ഉടന്‍ ആരംഭിക്കണം: അഡ്വ.തോമസ് ഉണ്ണിയാടന്
കാട്ടൂര്‍: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 24 കോടിരൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്ത്തീകരിക്കുകയുംചെയ്ത മുനയം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രവര്ത്തകകൂട്ടായ്മ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന്, ഷാന്റി റാഫേല്‍, ഹെറി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. സതീഷ്, എഡ്വേര്‍ഡ് ആന്റെണി പാലത്തിങ്കല്‍, ലിജോ ജോണ്‍ ചാലിശേരി, സി.ബി. മുജീബ്, ഷെരീഫ് പറയംവളപ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു.