മാകെയര്‍ ഇരിങ്ങാലക്കുടയില്‍ ഇന്ന് (ജനുവരി 1, ബുധന്‍) പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: മണപ്പുറം ഗ്രൂപ്പിന്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയര്‍ ഇരിങ്ങാലക്കുടയില്‍ ഇന്ന് (ജനുവരി 1, ബുധന്‍) പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ സി.എസ്.ആര് വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്റ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക് ഇന്ന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ പദ്ധതി സമര്‍പ്പണം നടത്തും.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്സി.ഡയറക്ടര്‍ സുമിത നന്ദന്, തൃശ്ശൂര്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ. പവന് മധുസൂദനന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡണ്ട് ഷാജു പാറേക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്‍ജ് ഡി. ദാസ് സ്വാഗതവും മാ കെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്റ് പോളി ക്ലിനിക് ഇരിങ്ങാലക്കുട ബിസിനസ് ഹെഡ് ജെറോം ഐ. നന്ദിയും പറയും. സൗത്ത് ബസാര്‍ റോഡില്‍ ചാമ്പ്യന്‍ ടവറില്‍ പന്ത്രണ്ടായിരം ചതുരശ്ര അടിയില്‍ നാല് കോടിയോളം രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്‍ജ്ജ് ഡി. ദാസ് അറിയിച്ചു.
ഡോക്ടേഴ്സ് ക്ലിനിക്ക്, ആയുര്‍വേദ ക്ലിനിക്, ഹോമിയോപ്പതി ക്ലിനിക്, യോഗ, യൂനാനി, ഫിസിയോ തെറാപ്പി, എക്സറേ, ഇ.സി.ജി, പി.എഫ.്ടി, അള്‍ട്രാ സൗണ്ട് സ്കാന്‍, ഡെന്റല്‍ ക്ലിനിക്, ഐ ക്ലിനിക്ക്, ഫാര്‍മസി, ലാബ് ഹോം കളക്ഷന്‍, മെഡിസിന് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ മാ കെയര്‍ ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. ബിസിനസ്സ് ഹെഡ് ജെറോം ഐ, ഫൗണ്ടേഷന് ഓപ്പറേഷന്‍സ് ഹെഡ് രേഖ എം.പി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി