ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സദ്ഭരണയാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭരണയാത്ര സംഘടിപ്പിച്ചു. കുട്ടംകുളം ജംഗ്ഷനില്‍ നിന്നാരംഭിച്ച സദ്ഭരണ യാത്ര ആല്‍ത്തറയ്ക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപനയോഗവും മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. കര്‍ഷ മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആര്. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, മണ്ഡലം ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി.സി. രമേഷ്, മണ്ഡലം ട്രഷര്‍ രമേഷ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, രാമചന്ദ്രന് കോവില്‍പറമ്പില്‍, അമ്പിളി ജയന്, ടൗണ്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റുമാരായ ലിഷോണ്‍ ജോസ്, ടി.ഡി. സത്യദേവ്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് റീജ സന്തോഷ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സോമന് പുളിയത്തുപറമ്പില്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ലാമ്പി റാഫേല്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ് എന്നിവര്‍ നേതൃത്വം നല്കി.