മുരിയാട് പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് രതിഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാരായ സരിത സുരേഷ്, കെ.യു. വിജയന് ഭരണ സമിതി അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ബി. ജോഷി, ഭരണസമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, റോസ്മീ ജയേഷ്, നിത അര്ജ്ജുനന് തുടങ്ങിയവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി