പര്യാപ്ത ബിആര്‍സി തല സെമിനാര്‍ നടന്നു

സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ പര്യാപ്ത ബിആര്‍സി തല സെമിനാര്‍ എഇഒ ഡോ. എം.സി. നിഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ പര്യാപ്ത ബിആര്‍സി തല സെമിനാര്‍ അവതരണം നടന്നു. അക്കാദമിക മുന്നേറ്റം ലക്ഷ്യം വെച്ച് കൊണ്ടുള്ള പരിപാടിയാണ്. 11 വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ പരിപാടികളുടെ അവതരണം നടന്നു. സ്കൂളുകളുടെ മികവുകളുടെ അവതരണം നടന്നു. എഇഒ ഡോ. എം.സി. നിഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതം ആശംസിച്ചു. 11 വിദ്യാലയങ്ങളില്‍ നിന്നും പ്രധാന അധ്യാപകരും എസ്ആര്‍ജി കണ്‍വീനര്‍മാരും പങ്കെടുത്തു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും പങ്കെടുത്തു. സിആര്‍സി കോ ഓര്‍ഡിനേറ്റര്‍മാര്‍ സെമിനാര്‍ അവതരണം നടത്തി. മികവുകളും പരിമിതികളും മെച്ചപ്പെടുത്തലുകളും ചര്‍ച്ച ചെയ്തു. ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സി.ഡി. ഡോളി ആമുഖ പ്രഭാഷണവും കെ.എസ്. വിദ്യ നന്ദിയും പറഞ്ഞു.