മൂന്നാമത് വിമല ഇന്റര്‍ സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഒന്നിന്
ഇരിങ്ങാലക്കുട: വിമല സെന്‍ട്രല്‍ സ്കൂള്‍ താണിശേരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് വിമല ഇന്റര്‍ സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഒന്നിന് നടക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമുക്തി ലഹരിവിരുദ്ധ ക്ലബുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്റര്‍ സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ഫാ. തോമസ് ആലുക്ക ഉദ്ഘാടനം നിര്‍വഹിക്കും.
ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍ സമ്മാനദാനം നിര്‍വഹിക്കും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിക്കും. വിമല സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി മത്സരത്തിന്റെറെ ഫ്ലാഗ് ഹോസ്റ്റിംഗ് നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് കെ.ജെ. പിയൂസ് കണ്ടംകുളത്തി ആശംസകള്‍ അര്‍പ്പിക്കും.
ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരും എക്സൈസ് വകുപ്പും കൂട്ടായ സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന ലഹരിവിമുക്ത ക്ലബിന്റ പ്രവര്‍ത്തനങ്ങളെകുറിച്ച് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസറും ലഹരിവിമുക്തി റിസോഴ്സ് പേഴ്സണ്‍ പി.എം. ജദീര്‍ വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി, ലഹരി വിമുക്തി റിസോഴ്സ്പേഴ്സണ്‍ പി.എം. ജദീര്‍, എക്സൈസ് ഓഫീസ് ഇരിങ്ങാലക്കുട, പിടിഎ പ്രതിനിധി പി.സി. പ്രജീഷ്, ലഹരിവിരുദ്ധ ക്ലബ് കോ-ഓര്‍ഡിനേറ്ററും സ്കൂള്‍ പിടി അധ്യാപകനുമായ ആല്വിന് പോള്‍സണ്‍, സ്കേറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിമ്മി ജോഷി, വിദ്യാര്‍ഥി പ്രതിനിധികളായ റോയ്സ് ജോഷി, ഷോണ ഷോബി, സ്റ്റാഫ് സെക്രട്ടറി ടെസി ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം