ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്റെ സ്നേഹസംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
എകെഡബ്യൂആര്എഫ് അംഗങ്ങള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അമ്പത്, നൂറ്റിഅറുപത്തിയേഴ് എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്റെ (എകെഡബ്യൂആര്എഫ്) സ്നേഹസംഗമവും മെഡിക്കല്‍ ക്യാമ്പും സെന്റ് ജോസഫ്സ് കോളജില്‍ വെച്ച് നടന്നു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനം ചെയ്തു.
എകെഡബ്യൂആര്എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. സ്നേഹസംഗമത്തോടൊപ്പം തന്നെ സൗജന്യ ആയുര്‍വ്വേദ, ഹോമിയോപ്പതി, മെഡിക്കല്‍ ക്യാമ്പുകളും ഫിസിയോതെറാപ്പി സൗകര്യങ്ങളും അംഗങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. ഡോ. വിഷ്ണു (സുധര്‍മ്മ ഹോമിയോ റിസര്‍ച്ച് സെന്റര്‍, കൊടുങ്ങല്ലൂര്‍), ഡോ. അബ്ദുള്‍ഖാദര്‍ (മെഡിലീഫ് ആയുര്‍വ്വേദ ഹോസ്പിറ്റല്‍, കരൂപ്പടന്ന), ഡോ. സബിത ബഷീര്‍ (ഡയറക്ടര്‍, മെഡിലീഫ് ആയുര്‍വ്വേദ ഹോസ്പിറ്റല്‍, കരൂപ്പടന്ന), ഡോ.ഏബന് ജോണ്സണ് (നൈസ്തിക ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
എകെഡബ്യൂആര്എഫ് സംസ്ഥാന മുന്‍വൈസ് പ്രസിഡന്റ് ബിജു പോള്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്, സെക്രട്ടറി ഷെറീന, ട്രഷറര്‍ തസ്ലിന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, ഡി. മഞ്ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. എകെഡബ്യൂആര്എഫിന്റെ വിവിധ മത്സരങ്ങളില്‍ ജേതാക്കളായ സീമ തോമസ്, കവിത കേശവന്, പ്രജോഭ്, മിനി, ഫൗസിയ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു