കെ.എം. മാണിയുടെ 92ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം. മാണിയുടെ 92-ാം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിസദനില്‍ നടന്ന ചടങ്ങില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം. മാണിയുടെ 92ാം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ശാന്തി സദനില്‍ വെച്ച് മാണി സാറിന്റെ ഛായാചിത്രത്തിന് മുന്പില് കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സിസ്റ്റര്‍ അനീസിയ ഉദ്ഘാടനം ചെയ്തു. റോബി കാളിയങ്കര അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ ജൂലിയസ് ആന്റണി, ബിജു ആന്റണി, പി.ആര്. സുശീലന്, വര്‍ഗ്ഗീസ് ജോണ്‍, ഡേവിസ് തുളുവത്ത്, സി.എ. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി