നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു

ഗാന്ധി പ്രതിമയ്ക്കുമുമ്പില്‍ നീഡ്സ് നടത്തിയ രക്തസാക്ഷിത്വ ദിനാചാരണം നീഡ്സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ഇരിങ്ങാലക്കുട റസ്റ്റ്ഹൗസ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ നടന്ന ചടങ്ങ് നീഡ്സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ജയറാം അധ്യക്ഷതവഹിച്ചു. നീഡ്സ് ഭാരവാഹികളായ എ.ആര്. ഗുലാം മുഹമ്മദ് മാസ്റ്റര്‍, ആശാലത, ജോണ്‍ ഗ്രേഷ്യസ്, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, റോക്കി ആളൂക്കാരന്‍, പി.ആര്. സ്റ്റാന്‍ലി, റിനാസ് താണിക്കപ്പറമ്പില്‍, പി.കെ. ജോണ്സന്, ഡോ. ഹരീന്ദ്രനാഥ്, ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.