ക്രിക്കറ്റ് ലീഗ് സീസണ് 04 ല്‍ ജേതാക്കളായി ടീം പെഗാസസ്
നഗരസഭ മൈതാനയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസണ് 04 ല്‍ ജേതാക്കളായ ടീം പെഗാസസ് നു നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: പെഗാസസ് ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടുകൂടി മണ്മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്റെ ഓര്‍മയ്ക്കായി നഗരസഭ മൈതാനയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസണ് 04 സോണിയ ഉദ്ഘാടനംചെയ്തു.
പെഗാസസ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡന്റ് എ.ജി. അരുണ്‍ അധ്യക്ഷതവഹിച്ചു. ശ്രീക്കുട്ടന്റെ പേരിലുള്ള ജഴ്സി ശ്രീക്കുട്ടന്റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന്
സോണിയ ഗിരി സമ്മാനിച്ചു. സമാപനസമ്മേളനം ഉദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ നിര്‍വഹിച്ചു. മുകുന്ദപുരം പബ്ലിക്സ്കൂള് പ്രിന്‍സിപ്പല്‍ എന്‍.ജി. ജിജി കൃഷ്ണ മുഖ്യാതിഥിയായിരുന്നു.
ദേവരാജന്‍ പുത്തുകാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട കോ-ഓര്‍ഡിനേറ്റര്‍ ഷാജന് ചക്കാലയ്ക്കല്‍, പെഗാസസ് ക്ലബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു. ടീം ബോയ്സിനെ പരാജയപ്പെടുത്തി ടീം പെഗാസസ് ജേതാക്കളായി. ടീം ബോയ്സിലെ അരുണ്‍ മാന്‍ ഓഫ് ദി ലീഗായി.


ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു