കരൂപ്പടന്ന-വെള്ളൂര്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കോണത്തുക്കുന്ന്: കരൂപ്പടന്ന-വെള്ളൂര്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി. 10 വര്‍ഷം മുമ്പ് യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തില്‍ നല്ല ഭംഗിയില്‍ ടാര്‍ വര്‍ക്ക് ചെയ്തു നവീകരിച്ച കരൂപ്പടന്ന വെള്ളൂര്‍ റോഡിനു വേണ്ടി പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റോഡില്‍ ഒരുപാട് കുഴികളും കേടുപാടുകളും പ്രത്യക്ഷപ്പെടുകയും ജനങ്ങള്‍ക്ക് വാഹന യാത്ര ചെയ്യാനും നടക്കാനും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സമയത്തും. യാതൊരു വിധ അറ്റകുറ്റ പണികള്‍ പോലും നടത്താതെ പഞ്ചായത്തും ജില്ലാ പഞ്ചായത്തും നോക്കുകുത്തിയായി നിന്നുകൊണ്ട് ജനങ്ങളെ പറ്റിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടിയുമായി 50 ലക്ഷം റോഡിന് പാസായി എന്ന് പറഞ്ഞ് ഫ്ലക്സ് വെക്കുകയും. പാസാക്കിയ ഉത്തരവിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ഫ്ലക്സ് എടുത്തു മാറ്റുകയും പിന്നീട് 10 ലക്ഷം രൂപ പാസാക്കി എന്ന് പറഞ്ഞ് ഫ്ലക്സ് വെക്കുകയും. പിന്നീട് അതും എടുത്തു മാറ്റുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്കുബാല് സമരം ഉദ്ഘടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍, ഇ.വി. സജീവ്, എം.എച്ച്. ബഷീര്‍, ധര്മജന് വില്ലേടത്തു, ജോബി, റിയാസ് വെളുത്തേരി, അബ്ദുല്‍ അസീസ്, അനസ്, അന്‍സില്‍, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.