ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു; ആറ് നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നല്‍കും
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ആറ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്കുന്ന ഭവന സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ആറ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്കുന്ന ഭവന സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സണ്‍ ഈരത്തറ, അവിട്ടത്തൂര്‍ ഇടവക വികാരി ഫാ. റെനില്‍ കാരാത്ര, ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ഇന്നസെന്റ് സോണറ്റ്, ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, വേളൂക്കര ഗ്രാമപ്പഞ്ചായത്തംഗം ബിബിന്‍ തുടിയത്ത്, സാമൂഹ്യജീവകാരുണ്യ പ്രവര്ത്തകന് ജോണ്സന് കോലങ്കണ്ണി, വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശികുമാര്‍ ഇടപ്പുഴ, ജെയ്സണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഭവന സമുച്ചയ നിര്‍മ്മാണ ജന. കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം