കല്പറമ്പില് ട്രാന്‍സ്ഫോര്‍മറിനു തീപിടിച്ചു
കല്പറമ്പ് സെന്ററിലെ ട്രാന്‍സ്ഫോര്‍മറിനു തീപിടിച്ച നിലയില്‍.
ഇരിങ്ങാലക്കുട: കല്പറമ്പില് ട്രാന്‍സ്ഫോര്‍മറിനു തീപിടിച്ചു. കല്പറമ്പ് സെന്ററില്‍ ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. തീ ഉയരുന്നതു കണ്ട സമീപവാസികള്‍ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുടയില്നിന്നും അഗ്നിശമനസേനാംഗങ്ങള്‍ എത്തിയിരുന്നു.തീ പടര്‍ന്നയുടനെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. നാട്ടുക്കാര് സമീപത്തെ വീടുകളില്‍നിന്നും മറ്റും വെള്ളം കൊണ്ടുവന്ന് തീ അണക്കാന്‍ സഹായിച്ചിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി