മുക്കുപണ്ടം പണയപ്പെടുത്തല്‍; കാറളം ബാങ്കിനുമുന്നില്‍ ബിജെപി ജാഗ്രതാ പ്രക്ഷോഭം സംഘടിപ്പിച്ചു

കാറളം ബാങ്ക് മുക്കുപണ്ടം തട്ടിപ്പും ഓഡിറ്റ് ക്രമക്കേടുകളും അന്വേഷിച്ച് പ്രതികളെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജാഗ്രതാപ്രക്ഷോഭം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി എ.ആര്. അജിഘോഷ് ഉദ്ഘാടനംചെയ്യുന്നു.
കാറളം: മുക്കുപണ്ടം പണയംവച്ച് ജീവനക്കാരന് 17 ലക്ഷം രൂപയുടെ വട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാറളം സര്‍വീസ് സഹകരണബാങ്കിനു മുന്നില്‍ ബിജെപി ജാഗ്രതാപ്രക്ഷോഭം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി എ.ആര്. അജിഘോഷ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇന്‍ചാര്‍ജ് അജയന് തറയില്‍ അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം മുന്‍ പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, സെക്രട്ടറി ടി.കെ. ഷാജു, പഞ്ചായത്തംഗം സരിത വിനോദ്, രാജന് കുഴുപ്പുള്ളി, ഭരതന് കുന്നത്ത്, കെ.പി. അഭിലാഷ്, ഇ.കെ. അമരദാസ്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കാറളം സര്‍വീസ് സഹകരണബാങ്കിന്റെ കാവുപ്പുര ബ്രാഞ്ചിലെ മാനേജര്‍ കാറളം സ്വദേശി പത്തേരി ഷൈനാണ്(49) ഭാര്യയുടെ പേരില്‍ മുക്കുപണ്ടം പണയംവച്ചത്. ബാങ്ക് സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കാട്ടൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. തിരിമറി കണ്ടെത്തിയ ബാങ്ക് അധികൃതര്‍ പലിശയടക്കം 19.54 ലക്ഷം രൂപ തിരിച്ചടപ്പിച്ചു. ജീവനക്കാരനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു, 2024 മേയിലാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍നിന്ന് 17 ലക്ഷം രൂപ വാങ്ങിയത്. സംശയത്തെത്തുടര്‍ന്ന് അപ്രൈസര്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ബാങ്ക് അധികൃതരുടെ നിര്‍ദേശപ്രകാരം മുഴുവന്‍ തുകയും തിരിച്ചടപ്പിച്ചു. മുക്കുപണ്ടങ്ങള്‍ ബാങ്ക് അധികൃതര്‍ തിരിച്ചുനല്‍കാതെ ജോയിന്റ് ഓഡിറ്റിംഗിനായി ബാങ്കിലെത്തിയ സഹകരണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാട്ടൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.