കെഎസ്എസ്പിഎ ഇരിങ്ങാലക്കുട മേഖല അന്താരാഷ്ട്ര വനിത ദിനാഘോഷം
കെഎസ്എസ്പിഎ ഇരിങ്ങാലക്കുട മേഖല അന്താരാഷ്ട്ര വനിത ദിനാഘോഷം ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ (കെഎസ്എസ്പിഎ) ഇരിങ്ങാലക്കുട മേഖല അന്താരാഷ്ട്ര വനിത ദിനാഘോഷം രാജീവ് ഗാന്ധി മന്ദിരത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ കമ്മറ്റി അംഗവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡന്റുമായ കെ. കമലം അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ജയ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫന്‍, ജില്ല വൈസ് പ്രസിഡന്റ് ജോര്‍ജ് ഡി. മാളിയേക്കല്‍, ഉദയന്‍, എ.സി. സുരേഷ്, കെ.പി. മുരളീധരന്, എ. വിജയലക്ഷ്മി, പി. സരള എന്നിവര്‍ പ്രസംഗിച്ചു. ജില്ല സമ്മേളനത്തില്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സില്‍ വിജയിച്ച മുഫിദയെ ആദരിച്ചു. വനിത അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ