അന്തര്‍ സംസ്ഥാന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ക്രൈസ്റ്റ് കോളജിലെ എട്ട് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ നടന്ന അന്തര്‍ സംസ്ഥാന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.
ഇരിങ്ങാലക്കുട: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ നടന്ന അന്തര്‍ സംസ്ഥാന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും എട്ട് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. യുവാക്കള്‍ക്കിടയില്‍ ദേശീയത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് നടത്തിയത്. തെലങ്കാനയിലെ ഹനംകൊണ്ടയിലെ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ പി. പ്രാവിണ്യ ഐഎഎസ് അഞ്ച് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരായ സ്വാതി എസ്. നായര്‍, അഞ്ജലി ഷമീര്‍, എം.ജി. ആര്‍ച്ച, പാര്‍വതി ശ്രീനിവാസന്, കെ.എ. ഗംഗ, അത്യുജ, ലക്ഷ്മി എസ്. കുമാര്‍, പി.ആര്. അഭിരാമി എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളായ രാമപ്പ ക്ഷേത്രം, ലക്നവാരം തടാകം, നെയ്ത്ത് ഗ്രാമങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതും വിനോദയാത്രകളില്‍ ഉള്‍പ്പെടുന്നു. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി 1000 പില്ലേഴ്സ് ക്ഷേത്രത്തില്‍ വളണ്ടിയര്‍മാര്‍ തിരുവാതിര അവതരിപ്പിച്ചു. അസി. പ്രഫ. വി.പി. ഷിന്റോ സംഘത്തോടൊപ്പം അവരുടെ കണ്‍ജന്റ് ലീഡറായി പങ്കെടുത്തു, തെലങ്കാനയിലെ ഡിവൈഒ അനീഷ് പരിപാടിക്ക് നേതൃത്വം നല്കി.