മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സോളാര്‍ പാനല്‍ സിസ്റ്റം ഉദ്ഘാടനം ചെയ്തു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സോളാര്‍ പാനല്‍ സിസ്റ്റം ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനംചെയ്യുന്നു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന സമീപം.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ ഐസിഐസിഐ ഫൗണ്ടേഷന് സംഭാവനനല്കിയ സോളാര്‍പാനല്‍ സിസ്റ്റം ഉദ്ഘാടനംചെയ്തു.
രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷതവഹിച്ചു. ഐസിഐസിഐ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജെയ്ബി വര്‍ഗീസ്, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.ഐ. റീന, എച്ച്എസ് ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ്, ട്രസ്റ്റി പോള്‍ തേറുപറമ്പില്‍, അധ്യാപക പ്രതിനിധി പി.പി. അനുമോള്‍ എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി