സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ നടന്ന പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാലയില് പങ്കെടുത്തവര്‍
എടത്തിരുത്തി: പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാല സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ നടത്തി. എടത്തിരുത്തി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത തെരുവ് അമേച്വര്‍ നാടക സംവിധായകനും, സിനിമ രംഗത്തും പ്രസിദ്ധനായ അഖിലേഷ് തയ്യൂര്‍, കേരള സാഹിത്യ, പരിഷത്ത് എല്‍സി മെമ്പര്‍ എം.ജി. ജയശ്രീ എന്നിവര്‍ നയിച്ച ശില്പശാലയില് പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, മിനു എന്നിവര്‍ പ്രസംഗിച്ചു.