മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി ഈസ്റ്റര്‍ ആഘോഷിച്ചു. സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്കി. സിഎല്‍സി യുടെ നേതൃത്വത്തില്‍ ഉയര്പ്പിന്റെ ദൃശ്യാവിഷ്കാരം നടന്നു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം