ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ഗുരുസ്മരണ കൂടിയാട്ടമഹോത്സവത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തില്‍ അര്‍ജുനനായി മാര്‍ഗി മധു ചാക്യാരും സുഭദ്രയായി സരിതാ കൃഷ്ണകുമാറും.
ഇരിങ്ങാലക്കുട: ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ രണ്ടാംദിവസം കൂടിയാട്ടം അരങ്ങേറി. തീര്‍ഥസ്നാനം അവസാനിപ്പിച്ച അര്ജുനന് ഭൂതത്തിന്റെ കൈയില്‍നിന്ന് രക്ഷിച്ച സുഭദ്രയെ വര്‍ണിക്കുന്ന ഭാഗമാണ് പ്രധാന അഭിനയം. അതുപോലെ സുഭദ്ര അര്ജുനനെയും വര്‍ണിക്കുന്നു. അര്‍ജുനനായി മാര്‍ഗി മധു ചാക്യാരും സുഭദ്രയായി സരിതാ കൃഷ്ണകുമാറും രംഗത്തെത്തി മിഴാവില്‍ കലാമണ്ഡലം മണികണ്ഠന്, നേപഥ്യ ജിനേഷ്, കലാമണ്ഡലം ടി.എസ്. രാഹുല്‍, ഇടക്കയില്‍ ഡോ. മൂര്‍ക്കനാട് ദിനേശ് വാര്യര്‍, കലാനിലയം രാജന്, താളത്തില്‍ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ, ചമയത്തില്‍ കലാനിലയം സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ