അറവുമാലിന്യങ്ങളും ശൗചാലയ മാലിന്യവും കനാലില്‍ തള്ളിയ നിലയില്‍
കെഎല്‍ഡിസി കനാലില്‍ അറവുമാലിന്യം തള്ളിയനിലയില്‍.
താണിശേരി: കെഎല്‍ഡിസി കനാലിലേക്ക് അറവുമാലിന്യങ്ങളും ശൗചാലയ മാലിന്യങ്ങളും തള്ളുന്നു. രാത്രികാലങ്ങളിലാണ് വണ്ടിയിലെത്തി മാലിന്യങ്ങള്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിനംപ്രതി ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന ബണ്ടിന് സമീപമാണ് കനാലിലേക്ക് മാലിന്യം തള്ളുന്നത്. നേരത്തെ നന്തി റോഡില്‍ പാടശേഖരത്തിലേക്ക് മാലിന്യം തള്ളിയത് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തി പിഴയൊടുക്കിയിരുന്നു. മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. കൃപേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ അനില്‍ അധ്യക്ഷയായി. മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, വാര്‍ഡ് അംഗം സരിത വിനോദ്, രാജന് കുഴുപ്പുള്ളി, സുഭാഷ് പുല്ലത്തറ, ഇ.കെ. അമരദാസ്, മുരളി, ടി.കെ. സുരേഷ്, ടി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ