ചെമ്മണ്ട ഉന്നതിയിലെ പൊതുകിണറിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം: ബിജെപി
ചെമ്മണ്ട ഉന്നതിയിലെ പൊതു കിണറിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംഘടിപ്പിച്ച പ്രതിഷേധസമരം സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചെമ്മണ്ട ഉന്നതിയിലെ പൊതു കിണറിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രതിഷേധസമരം സംഘടിപ്പിച്ചു. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ഭയത്തോടെയാണ് നിരവധി കുടുംബങ്ങള്‍ ഇവിടെ ജീവിച്ച് പോകുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി. കണ്‍വീനര്‍ സാജന് തച്ചറാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, പഞ്ചായത്ത് കമ്മിറ്റിയംഗം എന്‍.ഡി. ധനേഷ്, വാര്‍ഡ് കമ്മറ്റി അംഗങ്ങളായ എന്‍.വി. ബോബിന്, സോമന്, ഗോപി, ബാബു, എം. വേലായുധന്, സുജാത മോഹനന്, ലിബിയ, ഷീബ, ഉഷ, രുഗ്മിണി, രാഗി, സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി. കോളനി നിവാസികള്‍ മുകുന്ദപുരം താലൂക്ക് വികസന സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്.


വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം