നാല് കോടി രൂപ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്; സ്റ്റേഷന് റൗഡി അറസ്റ്റില്‍
ദിനേശന്.
ഇരിങ്ങാലക്കുട: നാല് കോടി രൂപ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 965000/ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ഇരിങ്ങാലക്കുട സ്റ്റേഷന് റൗഡി വെള്ളാങ്കല്ലൂര്‍ സ്വദേശി മൂത്തേരി വീട്ടില്‍ ദിനേശന് (54) അറസ്റ്റില്‍. കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിന്‍ പാടത്ത് സ്വദേശി ഷഹാന (36) എന്നവര്‍ക്കും ബന്ധുകള്‍ക്കും നാലു കോടി രൂപ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭര്‍ത്താവിന്റെയും കയ്യില്‍ നിന്നും പലതവണകളായി 965000/ (ഒമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ) കൈപ്പറ്റിയ ശേഷം നാളിതു വരെയായി ലോണ്‍ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.
പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോള്‍ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശന് പാര്‍ട്ണര്‍ഷിപ്പില്‍ എംബിഡി ഫൈനാന്‍സ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാന്‍സ് സ്ഥാപനം നടത്തിവരികയാണെന്നും വസ്തു പണയപ്പെടുത്തി ലോണ്‍ നല്‍കാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് 965000/ (ഒമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ) തട്ടിയെടുത്തത്.
ദിനേശന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും അഞ്ച് തട്ടിപ്പ് കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഒരു തട്ടിപ്പ് കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ കേസിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ പി.ആര്. ദിനേശ് കുമാര്‍, ജൂണിയര്‍ എസ്ഐ സഹദ്, എഎസ്ഐ അന്‍വറുദ്ദീന്‍, എസ്സിപിഒ മാരായ ഇ.എസ്. ജീവന്, കെ.എസ്. ഉമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ