സിദ്ധാന്തങ്ങള്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണ് പഞ്ചായത്ത് കാലാവസ്ഥാ പാര്‍ലമെന്റ് സംഘടിപ്പിക്കുക വഴി വിദ്യാര്‍ഥി സമൂഹത്തിന് കൈവന്നിരിക്കുന്നത്- മന്ത്രി ഡോ. ആര്. ബിന്ദു

ക്രൈസ്റ്റ് കോളജില്‍ നടന്ന പഞ്ചായത്ത് കാലാവസ്ഥാ പാര്‍ലമെന്റ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിദ്ധാന്തങ്ങള്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണ് പഞ്ചായത്ത് കാലാവസ്ഥാ പാര്‍ലമെന്റ് സംഘടിപ്പിക്കുക വഴി വിദ്യാര്‍ഥി സമൂഹത്തിന് കൈവന്നിരിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ക്രൈസ്റ്റ് കോളജില്‍ നടന്ന പഞ്ചായത്ത് കാലാവസ്ഥാ പാര്‍ലമെന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിലയുടെയും ബ്രിംഗ് ബാക്ക് ഗ്രീന്‍ ഫൗണ്ടേഷന്റേയും മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്രൈസ്റ്റ് കോളജ് , സെന്റ് ജോസഫസ് കോളജ്, ഇകെ.എന്‍ സെന്റര്‍ എന്നിവര്‍ പങ്കാളികളായി.
ഇരിങ്ങാലക്കുട നഗരസഭ , മുരിയാട്, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കില പ്രഫസര്‍ ഡോ. മോനിഷ്, ബ്രിങ്ങ് ബാക്ക് ഗ്രീന്‍ ഡയറക്ടര്‍ അഖിലേഷ് അനില്‍കുമാര്‍, ഡോ. മാത്യു പോള്‍ ഊക്കന്‍, ഡോ. എസ്. ശ്രീകുമാര്‍, നിതിന്‍, തവനിഷ് കോ ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി, ഡോ. ജോസ് കുര്യക്കോസ് എന്നിവര്‍ സംസാരിച്ചു.