ആനന്ദപുരം ഗവ. സ്കൂള്‍ കെട്ടിടനിര്മ്മാണപ്പിഴവ് കേരള കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ആനന്ദപുരം യുപി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: ആനന്ദപുരം ഗവ യുപി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന കിച്ചന് കം സ്റ്റോര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ പിഴവും അഴിമതിയും നടന്നിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എന്‍.ഡി. പോള്‍ നെരേപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സതീഷ് കാട്ടൂര്‍ തോമസ് ഇല്ലിക്കല്‍, ഐ.പി. പോള്‍, കെ.കെ. അന്തോണി, സുരേഷ് ബാബു അമ്പാടി, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, കെ.പി. അരവിന്ദാക്ഷന്, എന്‍.കെ. ജോസ്, വര്‍ഗ്ഗീസ് താഴേക്കാടന്‍, വര്‍ഗ്ഗീസ് കിഴക്കൂടന്‍, കെ. ഗിരിജാവല്ലഭന്‍, പ്രിന് ഫിന് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍