സൈബര്‍ തട്ടിപ്പ്; രണ്ട് പേരെ ബോംബെയില്‍ നിന്ന് പിടികൂടി, പ്രതികള്‍ റിമാന്റില്‍
മുഹമ്മദ് ഹസാന് ഹാനിഫ് സെയ്ദ്, അന്‍സാരി മുഹമ്മദ് സിമാബ് ഹൈദര്‍.
ഇരിങ്ങാലക്കുട: സൈബര്‍ തട്ടിപ്പിലൂടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ ബോംബെയില്‍ നിന്ന് പിടികൂടി. മഹാരാഷ്ട്ര ബോംബെ സ്വദേശികളായ സായ് നഗറില്‍ താമസിക്കുന്ന മുഹമ്മദ് ഹസാന് ഹാനിഫ് സെയ്ദ് (23), ഗുള്‍സാര്‍ നഗറില്‍ താമസിക്കുന്ന അന്‍സാരി മുഹമ്മദ് സിമാബ് ഹൈദര്‍ (24) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്ന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
1,61,52,750 (ഒരു കോടി അറുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി എഴുനൂറ്റമ്പത് രൂപ) തട്ടിയെടുത്ത കേസിലെ പ്രതികളാണിവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശിയായ പരാതിക്കാരന് 2023 മാര്‍ച്ച് മാസത്തില്‍ തപാല്‍ മുഖാന്തിരം ലഭിച്ച നാപ്റ്റോള്‍ എന്നും മറ്റും പ്രിന്റ് ചെയ്ത കവര്‍ തുറന്ന് പരിശോധിച്ചതില്‍ കവറില്‍ നാപ്റ്റോളിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ക്രാച്ച് ആൻഡ് വിന് എന്ന ഒരു കാര്‍ഡും, ടേംസ് ആൻഡ് കണ്ടീഷന്‍സ് എന്നെഴുതിയ ഒരു ലെറ്ററും ആണ് ഉണ്ടായിരുന്നത്.
അതില്‍ നാപ്റ്റോള്‍ കമ്പനിയുടെ 14-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ കുറച്ച് കസ്റ്റമേഴ്സിനെ ലക്കി ഡ്രോ കോണ്ടെസ്റ്റ് ലേക്ക് സെലക്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരാള്‍ പരാതിക്കാരനാണെന്നും, അയച്ച സ്ക്രാച്ച് കൂപ്പണ്‍ വീണ്ടെടുക്കുന്നതിന് ലെറ്ററില്‍ കൊടുത്തിരിക്കുന്ന ഹെല്‍പ്പലൈന്‍ നമ്പറിലേക്ക് ബന്ധപ്പെടണമെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരന് നാപ്റ്റോള്‍ കമ്പനിയില്‍ നാലഞ്ച് വര്‍ഷമായി സ്ഥിരമായി പല സാധനങ്ങളും ഓണ്‍ലൈനായി വാങ്ങാറുള്ളതിനാല്‍ സ്ക്രാച്ച് ആൻഡ് വിന് എന്ന കാര്‍ഡും, കത്തും നാപ്റ്റോളില്‍ നിന്ന് വന്നതാണെന്ന് വിശ്വസിച്ചു.
തുടര്‍ന്ന് സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡ് ഉരച്ച് നോക്കിയതില്‍ ഒന്നാം സമ്മാനമായി മാരുതി സ്വിഫ്റ്റ് ഡിസൈര്‍ എന്നും 8,60,000 രൂപ എന്നും രേഖപ്പെടുത്തിയതായി കണ്ട് പരാതിക്കാരന് അത് വ്ശ്വസിച്ച് പ്രതികള്‍ക്ക് പേര്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നീ വിരങ്ങള്‍ വാട്സ് ആപ്പ് മുഖാന്തിരം അയച്ചു കൊടുത്തു. അപ്പോള്‍ തന്നെ പ്രതികള്‍ പരാതിക്കാരനെ വിളിച്ച് ഒന്നാം സമ്മാനമായി കാര്‍ ലഭച്ചിട്ടുണ്ടെനനും കാര്‍ വേണ്ട എങ്കില്‍ എട്ട് ലക്ഷത്തി ഇരുപതിനായിരം രൂപ അയക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ആദ്യം നാപ്റ്റേളില് പോര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 3500 രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു. ഈ ചര്ജുകളെല്ലാം റീഫണ്ടബിള്‍ ആണെന്നും സമ്മാനതുകയോടൊപ്പം ഈ തുകയും തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം അയച്ച് വാങ്ങിയത്. ഇത്തരത്തിലാണ് 1,61,52,750 (ഒരു കോടി അറുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി എഴുനൂറ്റമ്പത്) രൂപ പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്.
മുഹമ്മദ് ഹസാന് ഹാനിഫ് സെയ്ദ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനില്‍ തട്ടിയെടുത്ത പണത്തില്‍ നിന്ന് 14 ലക്ഷത്തോളം രൂപ അയച്ചു വാങ്ങുകയും ഈ തുക എടിഎം മുഖേനയും ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും പ്രതികള്‍ക്ക് നല്കി രണ്ടായിരം രൂപ കമ്മീഷന് കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്തത്.
അന്‍സാരി മുഹമ്മദ് സിമാബ് ഹൈദര്‍ എന്നയാള്‍ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ നിന്ന് 10 ലക്ഷത്തോളം രൂപ അയച്ചു വാങ്ങുകയും ഈ തുക എടിഎം മുഖേനയും ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും പ്രധാന പ്രതികള്‍ക്ക് നല്‍കുകയും കൂടാതെ ഇയാളുടെ സുഹൃത്തുക്കളായ അഞ്ച് പേരെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിച്ച് അത് ഇയാള്‍ കൈകാര്യം ചെയ്യുകയും തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിച്ചതായും ആയതിന് മുപ്പതിനായിരം രൂപ കമ്മീഷന് കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകള്‍ ഉണ്ട്. തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുജിത്ത്.പി.എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ഗ്ലാഡിന്, ടി.എന്‍ അശോകന്, എ.എസ്.ഐ അനൂപ് കുമാര്‍, എസ്.സി.പി.ഒ എ.കെ മനോജ്, ടെലി കമ്മ്യൂണിക്കേഷന്‍ സി.പി.ഒ വി എസ് അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ