തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ അധ്യാപക കലോത്സവം- ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മാള ജേതാക്കള്‍

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ അധ്യാപക കലോത്സവത്തില്‍ ജേതാക്കളായ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ടീം.
ഇരിങ്ങാലക്കുട: തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ അധ്യാപക കലോത്സവത്തില്‍ 251 പോയിന്റുമായി ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാള ജേതാക്കളായി. 221 പോയിന്റുമായി ഹോളി ഗ്രേസ് അക്കാദമി മാള രണ്ടാം സ്ഥാനവും, 175 പോയിന്റുമായി ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളത്തില്‍ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് ബിനു കെ. രാജ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ സഹോദയ ചീഫ് പേട്രണ്‍ ഡോ. രാജു ഡേവിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സഹോദയ ജനറല്‍ സെക്രട്ടറി പി.എന്‍. ഗോപകുമാര്‍, വിവിധ സിബിഎസ്ഇ വിദ്യാലയങ്ങളിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ സുമീത സന്തോഷ് കുമാര്‍, മിന്റു മാത്യു, പി.എസ്. ഉഷ, ഡോ. പി.വി. ലിവിയ, ഇ.ടി. ലത, വിജിത ജിജേഷ്, എസ്എന്‍ഇ എസ് ചെയര്മാന് പി.കെ. പ്രസന്നന്, സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, കലോത്സവ ഇന്‍ ചാര്‍ജ്ജ് സിന്ധു ശങ്കര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.