റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഹിമേഷ്, അജ്നാസ്, സനില്‍.
കാട്ടൂര്‍: റോഡില്‍ കാര്‍ പാര്‍ക്ക്ചെയ്ത വൈരാഗ്യത്താലുള്ള ആക്രമണത്തില്‍ സ്റ്റേഷന് റൗഡിയും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. സ്റ്റേഷന് റൗഡി താണിശേരി സ്വദേശി താണിയത്തുവീട്ടില് ഹിമേഷ്(31), താണിശേരി സ്വദേശികളായ കറപ്പംവീട്ടില്‍ അജ്നാസ്(22), മരനയില്വീട്ടില് സനില്‍(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ താണിശേരിയിലുള്ള സുഹൃത്തിന്റെ വീടിനുമുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക്ചെയ്ത താണിശേരി സ്വദേശി വന്‍പറമ്പില്‍ വീട്ടില്‍ സോജിയെയാണ് അസഭ്യംപറയുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
ഇയാളുടെ കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കുകയും ഡോർ കേടുപാടുകള്‍ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഹിമേഷ് ഏഴ് ക്രിമിനല്‍കേസുകളിലെ പ്രതിയാണ്. അജ്നാസ് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള രണ്ട് കേസുകളില്‍ പ്രതിയാണ്. കാട്ടൂര്‍ സിഐ ഇ.എസ്. ബൈജു, എഎസ്ഐ മനോജ്, എസ്സിപിഒ സി.ജി. ധനേഷ്, സിപിഒമാരായ വിപിന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്