പൂവുകള്‍ക്കൊരു പുണ്യകാലം, ഓണനാളുകള്‍ക്കു ഹൃദയതാളംവരവ് പൂക്കളില്ല, തൊടിയില്‍ നിന്നും ശേഖരിച്ച നാടന്‍ പൂക്കള്‍ മാത്രം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൂവുകള്‍ക്ക് ഒരു പുണ്യകാലം പരിപാടി കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുറ്റത്തും മനസിലും ശാന്തിയുടെയും സന്തോഷത്തിന്റെയും പൂക്കളങ്ങള്‍ നിറയുന്ന ദിനങ്ങളാണ് എന്നുമെന്നും ഓണനാളുകള്‍.. പാടത്തും പറമ്പിലും നടന്ന് കാക്കപ്പൂക്കളും നാട്ടുപുഷ്പങ്ങളും പറിച്ചതിന്റെ ഓര്‍മകളായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ പൂവുകള്‍ക്കൊരു പുണ്യകാലം. നാട്ടുപൂക്കളെ പുതിയ കാലത്തിനു സുപരിചിതമാക്കാനും, ഓണസംസ്കാരത്തിന്റെ നാള്‍വഴികളില്‍ നാട്ടുപൂക്കളുടെ ഗന്ധമറിയാനുമായിരുന്നു ഈ പരിപാടി.
232 നാട്ടുപ്പൂക്കള് ശേഖരിച്ച് ബോട്ടണി വിഭാഗം വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും 204 പൂക്കള്‍ ശേഖരിച്ച് ഹിസ്റ്ററി വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും 193 പൂക്കള്‍ ശേഖരിച്ച് ബികോം എയ്ഡഡ് വിഭാഗം വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് അങ്കണത്തില്‍ മലയാളം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടന്ഭക്ഷണമേളയും സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളം വകുപ്പ് അധ്യക്ഷ കെ.എ. ഡോ. ജെന്‍സി, അധ്യാപികമാരായ ഡോ. എന്‍. ഉര്‍സുല, പ്രഫ. ലിറ്റി ചാക്കോ, ഡോ. കെ.ആര്. നീനു, ടി.വി. അമൃത, പി.വി. അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു