സെന്റ് ജോസഫ്സ് കോളജ് മൈക്രോബയോളജി ആന്ഡ് ഫോറന്സിക് സയന്സ് വിഭാഗം അസോസിയേഷന് ദിനം ആഘോഷിച്ചു

സെന്റ് ജോസഫ്സ് കോളജ് മൈക്രോബയോളജി ആന്ഡ് ഫോറന്സിക് സയന്സ് വിഭാഗം അസോസിയേഷന് ദിനം മാള എംഈടിഎസ് എന്ജിനിയറിംഗ് കോളജിലെ പ്രഫസര് ഡോ. പി.സി. മധു ഉദ്ഘാടനം നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മൈക്രോബയോളജി ആന്ഡ് ഫോറന്സിക് സയന്സ് വിഭാഗം അസോസിയേഷന് ദിനം ആഘോഷിച്ചു. മാള എംഈടിഎസ് എന്ജിനിയറിംഗ് കോളജിലെ പ്രഫസര് ഡോ. പി.സി. മധു ഉദ്ഘാടനം നിര്വഹിച്ചു. സെല്ഫ് ഫിനാന്സിംഗ് പ്രോഗ്രാം കോ ഓര്ഡിനേറ്റര് സിസ്റ്റര് ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. മൈക്രോബയോളജി ആന്ഡ് ഫോറന്സിക് സയന്സ് വിഭാഗം മേധാവി ഡോ. അതുല് സന്ദീപ്, അസോസിയേഷന് സെക്രട്ടറി അമൃതാ പ്രദീപ് എന്നിവര് സംസാരിച്ചു.