സി.ആര്. കേശവന് വൈദ്യരുടെ 121-ാം ജന്മദിനവും പ്രഫ. എം.കെ. സാനു അനുസ്മരണവും
സി.ആര്. കേശവന് വൈദ്യരുടെ 121-ാം ജന്മദിനവും പ്രഫ. എം.കെ. സാനു അനുസ്മരണവും മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗുരുദേവന്റെ ആശയങ്ങളെ ഏറ്റവും ശക്തമായി പ്രസരിപ്പിച്ച അനുപമവ്യക്തിത്വങ്ങളായിരുന്നു പ്രഫ. എം.കെ. സാനുവും കേശവന് വൈദ്യരുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. സി.ആര്. കേശവന് വൈദ്യരുടെ 121-ാം ജന്മദിനവും പ്രഫ. എം.കെ. സാനു അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട എസ്എന്‍ പബ്ലിക് ലൈബ്രറിയുടെയും എസ്എന്‍ ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ മതമൈത്രീനിലയത്തില് നടന്ന ചടങ്ങില്‍ എസ്എന്‍ ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. ഡോ. എം. തോമസ് മാത്യു, എന്‍.ഡി. പ്രേമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, പി.കെ. ഭരതന്, പി.വി. കവിത എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു