കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ പൂക്കളം; സായാഹ്നകൂട്ടായ്മയെ ഒഴിവാക്കി
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ദേവസ്വം ഒരുക്കിയ പൂക്കളം.
മൂന്‍കൂട്ടി അനുമതിവേണമെന്നു ദേവസ്വം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പൂക്കളമിടുന്നതില്‍ നിന്നും സായാഹ്നകൂട്ടായ്മയെ ഒഴിവാക്കി. 26 വര്‍ഷമായി ഉത്രാടം, തിരുവോണനാളുകളില്‍ മെഗാ പൂക്കളമടക്കം ഓണനാളുകളില്‍ പത്തുദിവസം വര്‍ഷങ്ങളായി കൂടല്‍മാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കിഴക്കേനടയില്‍ പൂക്കളമിടാറുള്ളത്. ഇത്തവണ ദേവസ്വം നേരിട്ടാണ് പൂക്കളമിടുന്നത്. ക്ഷേത്രപരിസരത്ത് പൂക്കളം ഒരുക്കുന്നത് ദേവസ്വം അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ദേവസ്വം കിഴക്കേനടയില്‍ രണ്ടു പൂക്കളങ്ങള്‍ ഒരുക്കി. ഒന്ന് ദേവസ്വം നേരിട്ടും മറ്റൊന്ന് സായാഹ്നകൂട്ടായ്മയുടെതും. ഈ വര്‍ഷം ക്ഷേത്രത്തിനു മുന്നില്‍ പൂക്കളമിടുമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തില്‍ പൂക്കളത്തിന് ഡിസൈന്‍ വരച്ചെങ്കിലും ദേവസ്വം അനുമതി നിഷേധിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസെത്തി ഏറെ നേരം ചര്‍ച്ചനടത്തിയെങ്കിലും ക്ഷേത്രം അധീനതയിലുള്ള സ്ഥലത്ത് അനുമതിയില്ലാതെ പൂക്കളമൊരുക്കാന് പറ്റില്ലെന്ന നിലപാട് ദേവസ്വം സ്വീകരിച്ചതോടെ സായഹ്നകൂട്ടായ്മ പ്രതിനിധികള്‍ മടങ്ങിപ്പോയി. ഈ ഭരണസമിതി അധികാരത്തില്‍ വന്നശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരിട്ടു നടത്തുകയെന്നതാണ് നയമെന്ന് ദേവസ്വം ചെയര്മാന് സി.കെ. ഗോപി പറഞ്ഞു. 26 വര്‍ഷമായി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഓണത്തിന് തങ്ങള്‍ പൂക്കളം ഒരുക്കിവരുന്നതാണെന്ന് സായാഹ്ന കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദേവസ്വം പൂക്കളമിട്ടപ്പോള്‍ കൂട്ടായ്മയ്ക്കും പൂക്കളമിടാന്‍ അനുമതി ലഭിച്ചിരുന്നു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം