സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
സഞ്ജീവനി ആയുര്‍വേദ ക്ലിനിക്ക് നമ്പൂതിരീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയില്‍ പെട്ട വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സഞ്ജീവനി ആയുര്‍വേദ ക്ലിനിക്ക് നമ്പൂതിരീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിജു യോഹന്നാന്, സംഗമേശ്വര റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഹരികുമാര്‍ തളിയക്കാട്ടില്‍, മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ്, എംജി റോഡ് റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി. വേണുഗോപാല്‍, സൗഹൃദ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി. ജയചന്ദ്രന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഞ്ജീവനി ആയുര്‍വേദ ക്ലിനിക് ചീഫ് ഫിസിഷ്യന്‍ ഡോ. എം. ഇന്ദിരാദേവി സ്വാഗതവും, ഡോ. കെ.പി. സുധീര്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു