പറുദീസ ലിവിംഗ് കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാനവും, ലോഗോ, ലീഫ്ലെറ്റ് ആന്ഡ് ബുക്ക്ലെറ്റ് പ്രകാശനവും, വെബ്സൈറ്റ് ലോഞ്ചും നടന്നു

പറുദീസ ലിവിംഗ് കമ്പനിയുടെ ലോഗോ പ്രകാശനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന് നിർവഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂരിലെ പരിയാരം പഞ്ചായത്തില്, കോടശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന, എല്ലാ വിധ ആധുനിക സര്വീസസും കൊടുക്കുന്ന രീതിയില് വിഭാവനം ചെയ്യുന്ന, ലക്ഷ്വറി റിട്ടയര്മെന്റ് ഹോംസ് പ്രോജക്ടിന്റെ ഉടമകളായ പറുദീസ ലിവിംഗ് കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും, ലോഗോ, ലീഫ്ലെറ്റ് ആന്ഡ് ബുക്ക്ലെറ്റ് പ്രകാശനവും, വെബ്സൈറ്റ് ലോഞ്ചും നടന്നു. ചാലക്കുടി എംഎല്എ സനീഷ്കുമാര് ഗേറ്റ് ഓഫീസ് ഉദ്ഘാടനം നിര്വഹിച്ചു.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന് ലോഗോ പ്രകാശനവും, ബിജെപി തൃശൂര് സൗത്ത് സോണ് പ്രസിഡന്റ് എ.ആര്. ശ്രീകുമാര് ബുക്ക്ലെറ്റ് പ്രകാശനവും നടത്തി. പ്രൊജക്റ്റ് മാസ്റ്റര് പ്ലാന് ലേഔട്ട് ന്റെ പ്രകാശനം ചാലക്കുടി മുനിസിപ്പല് ചെയര്മാന് ഷിബു വാലപ്പന് നിര്വഹിച്ചു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റര് വെബ്സൈറ്റ് ലോഞ്ചും, വാര്ഡ് മെമ്പര് വിഷ്ണു ലീഫ്ലെറ്റ് പ്രകാശനവും നടത്തി. ഡാവിഞ്ചി സുരേഷ് നിര്മിച്ച മാസ്റ്റര് ലേഔട്ട് ന്റെ മിനിയേച്ചര്, ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേര്ന്ന് അനാച്ഛാദനം ചെയ്തു.
