സ്കൂള്‍ പാചക തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) ന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മിനിമം വേതന പരിധിയില്‍ നിന്നും സ്കൂള്‍ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിന്‍വലിക്കുക. തൊഴിലാളികള്‍ക്ക് യൂണിഫോം എ പ്രണ് ക്യാപ്പ് എന്നിവ ലഭ്യമാക്കുക. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക. വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക. മാസവേതനം യഥാസമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എഇഒ ഓഫീസിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുനിത ദേവദാസ് അധ്യക്ഷയായിരുന്നു സ്കൂള്‍ പാചക തൊഴിലാളി യൂണിയന് തൃശൂര്‍ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, ഉപജില്ലാ സെക്രട്ടറി സ്മിതാപ്രകാശന്, ശ്രീജ തിലകന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി