കിഴുത്താണി സൗത്ത് സൗപര്‍ണിക അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
കാറളം പഞ്ചായത്തിലെ എട്ടാംവാര്‍ഡിലെ കിഴുത്താണി സൗത്ത് സൗപര്‍ണിക അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി ഡോ. ആര്. ബിന്ദു തറക്കല്ലിടുന്നു.
കാറളം: പഞ്ചായത്തിലെ എട്ടാംവാര്‍ഡിലെ കിഴുത്താണി സൗത്ത് സൗപര്‍ണിക അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. നിലവിലുള്ള അങ്കണവാടിയുടെ അടിത്തറയ്ക്ക് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് 25ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന് മന്ത്രി ഡോ. ആര്. ബിന്ദു തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലളിതാ ബാലന് മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, മോഹനന് വലിയാട്ടില്‍, അമ്പിളി റെനില്‍, ബീന സുബ്രഹ്മണ്യന്, മുന്‍ പ്രസിഡന്റ് സീമ പ്രേംരാജ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍