മുകുന്ദപുരം എന്‍എസ്എസ് യൂണിയന് ചട്ടമ്പിസ്വാമി ജയന്തി ആചരിച്ചു
മുകുന്ദപുരം എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ച ചട്ടമ്പിസ്വാമി ജയന്തി യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചട്ടമ്പിസ്വാമി തിരുവടികളുടെ 172 മത് ജയന്തി എന്‍എസ്എസ് താലൂക്ക് യൂണിയന് ആസ്ഥാനത്ത് ആചരിച്ചു. ഇരിങ്ങാലക്കുട കളത്തുംപടി ദേവീക്ഷേത്രത്തിന് സമീപമുള്ള സംഗമേശ്വര എന്‍എസ്എസ് ഹാളില്‍ താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സഭാംഗം എസ്. ഹരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാംഗവും യൂണിയന് കമ്മിറ്റി അംഗവുമായ ആര്. ബാലകൃഷ്ണന് അനുസ്മരണപ്രഭാഷണം നടത്തി.
നേരത്തെ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
താലൂക്ക് വനിതായൂണിയന്‍ അംഗങ്ങളുടെ ഭജനയുമുണ്ടായിരുന്നു. താലൂക്ക് യൂണിയന് ഭരണസമിതി അംഗങ്ങളായ എന്‍. ഗോവിന്ദന്‍കുട്ടി, എ.ജി. മണികണ്ഠന്, സി. വിജയന്, രവി കണ്ണൂര്‍, കെ. രാജഗോപാലന്‍, നന്ദന് പറമ്പത്ത്, പ്രതിനിധിസഭാംഗങ്ങളായ പി. ആര്. അജിത്കുമാര്‍, കെ.ആര്. മോഹനന്, സി.ബി. രാജന്, കെ.ബി. ശ്രീധരന്, യൂണിയന് ഇലക്ട്രറല്‍ മെമ്പര്‍ ശ്രീകുമാര്‍, വനിതാ യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ്, വൈസ് പ്രസിഡന്റ് എം.എ. അനില, മിയ നന്ദകുമാര്‍, രമ ശിവന്, ശ്യാമള രാമചന്ദ്രന്, സ്മിത ജയകുമാര്‍, ശ്രീദേവി മേനോന് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും സുനില്‍ കെ. മേനോന് നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ