എംഡി സ്മാരക അവാര്‍ഡ് അശോകന് ചെരുവിലിനും ജയചന്ദ്രന് സ്മാരക പുരസ്കാരം കൊരുമ്പു സുധാമന് സുബ്രഹ്മണ്യത്തിനും
അശോകന് ചെരുവില്‍, കൊരുമ്പു സുധാമന് സുബ്രഹ്മണ്യന്.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 2025 (പുല്ലൂര്‍ നാടക രാവ്) എംഡി സ്മാരക അവാര്‍ഡ് അശോകന് ചെരുവിലിനും ജയചന്ദ്രന് സ്മാരക പുരസ്കാരം കൊരുമ്പു സുധാമന് സുബ്രഹ്മണ്യത്തിനും, ചമയം നൃത്തവിഭാഗ പുരസ്കാരം ആര്‍എല്‍വി സുന്ദരനും, ഹൃദ്യ ഹരിദാസനും, സിനിമ മേഖലയ്ക്കുള്ള പുരസ്കാരം കോട്ടയം രമേശനും, കായിക മേഖലയ്ക്കുള്ള പുരസ്കാരം നന്ദന ജയചന്ദ്രനും, പുല്ലൂര്‍ വാദ്യകലാ കേന്ദ്രത്തിന്റെ പുലൂര്‍ ചന്ദ്രന് സ്മാരക പുരസ്കാരം ദേവദാസ് മാരുതിപുരം, താണിശേരി രാധ എന്നിവര്‍ക്കും സമ്മാനിക്കാന്‍ ചമയം ജൂറി തീരുമാനിച്ചു.
പ്രഫസര്‍ സാവിത്രി ലക്ഷ്മണന്, അഡ്വ. വി.ഡി. പ്രേം പ്രസാദ്, അഡ്വ. ശശികുമാര്‍ എടപ്പുഴ, പി.കെ. ഭരതന്, എ.എന്‍. രാജന് എന്നിവര്‍ ചേര്‍ന്ന ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ വേദിയില്‍ വച്ച് സമ്മാനിക്കും. പ്രഫസര്‍ സാവിത്രിലക്ഷ്മണന്‍ എക്സ് എംപി, രക്ഷാധികാരി ബാലന് അമ്പാടത്ത്, എ.എന്‍. രാജന്, പുല്ലൂര്‍ സജു ചന്ദ്രന്, കെ.സി. രാജന്, സുകുമാരന്‍ തൃക്കാശേരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി