മുന്‍ എംപി കെ. മോഹന്‍ദാസിന്റെ 29ാം ചരമവാര്‍ഷിക ദിനാചരണം ഇരിങ്ങാലക്കുടയില്‍
ന് എംപി കെ. മോഹന്‍ദാസ് ഫൗണ്ടേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. മോഹന്‍ദാസ് 29 ാംചരമ വാര്‍ഷിക ദിനാചരണം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുന്‍ എംപി കെ. മോഹന്‍ദാസ് ഫൗണ്ടേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. മോഹന്‍ദാസ് 29 ാംചരമ വാര്‍ഷിക ദിനാചരണം നടത്തി. അനുസ്മരണ ചടങ്ങ് ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറെ മാതൃകയാണെന്നും, ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് വിജയം കൈവരിച്ച വ്യക്തിത്വമാണ് കെ. മോഹന്‍ദാസ് എന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ആമുഖ പ്രസംഗം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ ഭാരവാഹികളായ സേതുമാധവന് പയംവളപ്പില്, ഉണ്ണി വിയൂര്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, സതീഷ് കാട്ടൂര്‍, മാഗി വിന്‍സന്റ്, ജോണ്‍ മാസ്റ്റര്‍ മുണ്ടന്‍ മാണി, വില്‍സണ്‍ മേച്ചേരി, ജോയ് എടാട്ടുകാരന്, പീറ്റര്‍ പാറേക്കാട്ട്, അഡ്വ. ലിജോ ജോണ്‍, ശ്രീധരന് മുതിരപ്പറമ്പില്‍, ശിവരാമന് കൊല്ലം പറമ്പില്‍,സുകുമാരന്‍ ജ്യോതിഷ്, നൈജോ ജോസഫ് ഊക്കന്‍, ഷൈനി ജോജോ, ജോണ്സണ് കോക്കാട്ട്, പോള്‍ നെരേപ്പറമ്പില്‍, ഫിലിപ്പ് ഓളാട്ടുപുറം, ജോമോന് ജോണ്സണ്, എ.ഡി. ഫ്രാന്‍സിസ്, ഷക്കീര്‍ മങ്കാട്ടില്‍, ലിoസി ഡാര്വിന്, അജിത സദാനന്ദന്, തുഷാര ബിന്ദു, രമ പ്രദീപ്, ഷീല ജോയ് എപ്പറമ്പന്‍, ഷീല ഡേവിസ് ആളൂക്കാരന്‍, ലില്ലി തോമസ്, ബീന വാവച്ചന്, സംഗീത ഫ്രാന്‍സിസ്, മേരി മത്തായി, ഉഷാദാസ്, അനില്‍ ചന്ദ്രന്, അനിലന്‍ പൊഴേക്കടവില്‍, ലോനക്കുട്ടി കെ.ഒ, മോഹനന് ചേരയ്ക്കല്‍, ജയന് പനോക്കില്‍, ബാബു ഏറാട്ട്എന്നിവര് പ്രസംഗിച്ചു

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ