ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച സെഫൈറസ് 7.0 ടെക് ഫെസ്റ്റ്; ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോള്‍ കിരീടം
ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റില്‍ ഓവറോള്‍ കീരീടം നേടിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ടീം ട്രോഫി എറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സെഫൈറസ് 7.0 ടെക് ഫെസ്റ്റില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോള്‍ കീരീടം നേടി. ഫൈനലില്‍ മത്സരിച്ച ഏക സ്കൂള്‍തല ടീം ഭാരതീയ വിദ്യാഭവന്റേതായിരുന്നു. ബിടെക്, ഡിഗ്രി, പിജി വിദ്യാര്‍ഥികളോട് മത്സരിച്ചാണ് ഭാരതീയ വിദ്യാഭവന്റെ വിദ്യാര്‍ഥികള്‍ ഈ നേട്ടം സ്വന്തമാക്കിയത്. പേപ്പര്‍ ആന്‍ഡ് ഐഡിയ പ്രസന്റേഷന് മത്സരത്തില്‍ റിയ ജയ്സണ്‍, ജനി ജോസഫ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും പ്രണവ് ബി. മേനോന്, കെ. അഭിനവ് എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും, ഐഡിയാത്തോണ്‍ മത്സരത്തില്‍ പ്രണവ് ബി. മേനോന് ഒന്നാം സ്ഥാനം, ഏഥറിയോണ്‍- പ്രോംപ്റ്റ് എന്‍ജിനീയറിംഗ് മത്സരത്തില്‍ വൈഭവവും ഗിരീഷ് അഭിനവ് കെ എന്നിവര്‍ക്ക് രണ്ടാം സ്ഥാനം, ഹാര്‍ഡ് വെയര്‍ അസംബ്ലിംഗ് മത്സരത്തില്‍ കെ അഭിനവ്, ധനഞ്ജയ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും അഭിമന്യു സജിത്, കെ.ആര്. അനൂജ് എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും നേടിയാണ് ഭാരതീയ വിദ്യാഭവന് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ