അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളജില്‍ തുടക്കമായി

ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്പ്ളിക്കേഷന്സുമായി (എഡിഎംഎ) സഹകരിച്ച് നടത്തുന്ന മൂന്നാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ റീസന്റ് ഡ്വാ അഡ്വാന്‍സസ് ഇന്‍ ഗ്രാഫ് തിയറി സമ്മേളനം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്പ്ളിക്കേഷന് പ്രസിഡന്റും കൊച്ചി സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രഫസറുമായ പ്രഫ. അമ്പാട്ട് വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിന്റെ പ്രായോഗികതയും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക ചര്‍ച്ചയ്ക്കും വേദിയൊരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്പ്ളിക്കേഷന്സുമായി (എഡിഎംഎ) സഹകരിച്ച് നടത്തുന്ന മൂന്നാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ റീസന്റ് അഡ്വാന്‍സസ് ഇന്‍ ഗ്രാഫ് തിയറിക്ക് തുടക്കമായി.
അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സമ്മേളനം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്പ്ളിക്കേഷന് പ്രസിഡന്റും കൊച്ചി സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രഫസറുമായ പ്രഫ. അമ്പാട്ട് വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. സ്ലോവേനിയയിലെ മാര്ിബോര് സര്‍വകലാശാലയിലെ പ്രഫ. അലക്സാണ്ടര്‍ വെസല്‍ ആശംസ അര്‍പ്പിച്ചു. ഗ്രാഫ് തിയറിയിലെ ഗവേഷണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അതിര്വരമ്പുകള്മാറ്റുന്നതിനും ഐക്യത്തിനുമുള്ള അവസരമായി കോണ്‍ഫറന്‍സ് മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. വി. സീന സ്വാഗതവും കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. ടിന്റുമോള്‍ സണ്ണി നന്ദിയും പറഞ്ഞു. നൂറോളം ഗവേഷണ വിദ്യാര്‍ഥികളും പ്രമുഖരും ഒത്തുചേരുന്ന സമ്മേളനത്തില്‍ അമേരിക്ക, ഓസ്ട്രിയ, സ്ലൊവേനിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നും ഐഐഎസ്സി, ഐഎംഎസ്സി, ഐഎസ്ഐ, ഐഐടിസ് എന്നിവയുള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്നുണ്ട്.