ഡോണ്‍ ബോസ്കോ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
അഖിലകേരള ഡോണ്‍ബോസ്കോ ഇന്റ്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് യൂറോപ്യന്‍ പ്രഫഷണല്‍ ബാസ്കറ്റ്ബോള്‍ താരമായ ഉല്ലാസ് കൊരവി സത്യനാരായണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖിലകേരള ഡോണ്‍ബോസ്കോ ഇന്റ്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഡോണ്‍ ബോസ്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം യൂറോപ്യന്‍ പ്രഫഷണല്‍ ബാസ്കറ്റ്ബോള്‍ താരമായ ഉല്ലാസ് കൊരവി സത്യനാരായണ്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജിനോ കുഴിതൊട്ടിയില്‍ , സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജിതിന് മൈക്കിള്‍, എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ വി.പി ഓമന, പി ടി എ പ്രസിഡന്റ് ആല്ബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി