കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡോ. കെ.എം. ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഡോ. കെ.എസ്. ഇന്ദുലേഖക്ക്
ഡോ. കെ.എസ്. ഇന്ദുലേഖ.
ഇരിങ്ങാലക്കുട: 2025 ലെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡോ. കെ.എം. ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ. കെ.എസ്. ഇന്ദുലേഖ അര്‍ഹയായി. ശില്പകലയും സംസ്കാര ചരിത്രവും- കേരളത്തിന്റെ മാതൃകകള്‍ മുന്‍നിറുത്തിയുള്ള പഠനം എന്ന ഗവേഷണ പ്രബന്ധത്തിനാണ് പുരസ്കാരം. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. നേരത്തെ ഫൊക്കാനയും കേരള സര്‍വകലാശാലയും മികച്ച പിഎച്ച്ഡി പുരസ്കാരത്തിന് നല്കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം ഡോ. സുനില്‍ പി. ഇളയിടത്തിന്റെ മാര്ഗ്ഗദര്ശനത്തില് നടന്ന പഠനം നേടിയിരുന്നു. റിട്ട. വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സി. ശിവരാമന്റെയും റിട്ട. പൂവ്വത്തുംകടവ് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് വി.ആര്. ഷീബയുടെയും മകളാണ്. ഡോ. അമല്‍ സി. രാജന് ആണ് ജീവിതപങ്കാളി. ആനുകാലികങ്ങളിലും റിസര്‍ച്ച് ജേര്ണലുകളിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി