ഹരിത കേരളം മിഷന് പുരസ്കാരം മുരിയാടിന് ജില്ലയില്‍ മൂന്നാം സ്ഥാനം
ഹരിത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പുരസ്കാരം ഹരിത കേരളം മിഷന് ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, ജൂറി കമമിറ്റി ചെയര്മാന് ബയോ ഡൈവേര്‍സിറ്റി ബോര്‍ഡ് ചെയര്മാന് കൂടിയായ ഡോ. എന്‍. അനില്‍ കുമാര്‍ എന്നിവരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി പുരസ്കാരം ഏറ്റുവാങ്ങുന്നു.
മുരിയാട്: ഹരിത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പുരസ്കാരം മുരിയാട് പഞ്ചായത്തിന് ലഭിച്ചു. ഹരിത കേരളം മിഷന് ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, ജൂറി കമ്മിറ്റി ചെയര്മാന് ബയോ ഡൈവേര്‍സിറ്റി ബോര്‍ഡ് ചെയര്മാന് കൂടിയായ ഡോ. എന്‍. അനില്‍ കുമാര്‍ എന്നിവരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി പുരസ്കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രതി ഗോപി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിഖിത അനൂപ്, മണി സജയന്, സെക്രട്ടറി എം. ശാലിനി, ശ്രീധ പ്രിയേഷ് എന്നിവര്‍ക്കൊപ്പം ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആനന്ദപുരം വാര്‍ഡ് രണ്ടിലെ പാലക്കുഴിയില്‍ തരിശായി കിടന്നിരുന്ന 35 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് 30 ല്‍പരം ഫാമിലിയില്‍പ്പെട്ട 150 വൃക്ഷതൈകള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വച്ച് പിടിപ്പിച്ചാണ് 2019 ല്‍ പച്ചത്തുരുത്ത് സ്ഥാപിച്ചത്. പച്ചതുരുത്തിന്റെ സംരക്ഷണവും പരിപാലനത്തിനുമൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള കര്‍മ്മപദ്ധതി കിലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജില്ലയിലെ പ്രഥമപഞ്ചായത്ത്, മാന്തോപ്പുകള്‍ രൂപപ്പെടുത്തുന്ന സമൃതി ചൂതം പദ്ധതി, ചക്കാതിക്കൊരം മരം പരിപാടിയിലൂടെ 3000 കശുമാവിന് തൈകളുടെ വിതരണം, ഓര്‍മ്മമരം പദ്ധതിയില്‍ 1000 ഫലവൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കല്‍, തരിശു ഭൂമിയില്‍ ഔഷധ കൃഷി എന്നിവയും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായുള്ള മുരിയാട് പഞ്ചായത്തിന്റെ പദ്ധതികളാണ്. നിലവിലുള്ള പച്ചതുരുത്തില്‍ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ഇക്കോണമി വാല്യൂ മരങ്ങളുമാണ് ഉള്ളത്. പക്ഷികളുടെയും നിരവധി ഇനങ്ങളില്‍പ്പെട്ട പൂമ്പാറ്റകളുടെയും കേന്ദ്രമാണ് മുരിയാടിന്റെ പച്ചതുരുത്ത് ക്രൈസ്റ്റ് കോളജിലെ ബോട്ടണി വിഭാഗമാണ് പച്ചതുരുത്തിലെ ലാബലിങ്ങ് പ്രവര്‍ത്തനം നടത്തിയത്.

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു