ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആല്മരത്തിന് പുനര്‍ജീവന്‍ നല്കാന് പ്രകൃതി സ്നേഹികളുടെ ഇടപെടല്‍; ആയുര്‍വേദ ചികിത്സ നല്കി ബിനുമാഷ്
ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആല്മരത്തിന് ആയുര്‍വേദ ചികിത്സ നടത്തിയ ശേഷം വൃക്ഷവൈദ്യനും കോട്ടയം വൃക്ഷ പരിസ്ഥിതി സംഘടനയിലെ അംഗവുമായ കെ.ബിനു മരത്തെ ആലിംഗനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്ഷേത്രത്തില്‍ തൊഴാന്‍ വരുന്നവര്‍ക്കു പ്രദക്ഷിണം വയ്ക്കാന്‍ 1200 ലേറെ വര്‍ഷങ്ങളായി വിരിഞ്ഞു നില്ക്കുന്ന ആല്‍മരം മരണത്തിലേക്കു പോകുന്നത് കണ്ടുനില്ക്കാന് കഴിയാത്ത പ്രകൃതിസ്നേഹികള്‍ രക്ഷിക്കാനായി ഒരുമിച്ചുകൂടി. ആല്മരത്തിന് പുനര്‍ജീവന്‍ നല്കാന് വൃക്ഷായുര്‍വേദ ചികിത്സയ്ക്ക് ഇന്നലെ ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രാങ്കണം സാക്ഷ്യം വഹിച്ചു.
കേരളത്തിലെ 219 വൃക്ഷങ്ങള്‍ക്ക് പുതുജീവന്‍ നല്കി മരങ്ങളുടെ കാവലാളായി മാറിയ കോട്ടയം വാഴൂര്‍ സ്വദേശിയായ അധ്യാപകന് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. രാവിലെ നടന്ന വൃക്ഷപൂജയ്ക്ക് ശേഷം ചികിത്സകള്‍ തുടങ്ങി. പതിനഞ്ചോളം വരുന്ന ആയുര്‍വേദമരുന്നുകളുടെ സമ്മിശ്രക്കൂട്ടുണ്ടാക്കി അത് മരത്തിന് ചുറ്റും തേച്ച് തുണി ചുറ്റിക്കെട്ടിയായിരുന്നു ചികിത്സ.
നൂറുകണക്കിന് നാട്ടുകാരും പ്രകൃതി സ്നേഹികളും സന്നിഹിതരായിരുന്നു.
പന്ത്രണ്ടോളം ഘട്ടങ്ങളിലായി വിവിധ മരുന്നു കൂട്ടുകള്‍ തയ്യാറാക്കി ചികിത്സ നടത്തി. പല ഘട്ടങ്ങളിലായി 15 ഓളം ഔഷധക്കൂട്ടുകള്‍ മരത്തില്‍ തേച്ചുപിടിപ്പിച്ചു. ജൈവമിശ്രിതം വൃക്ഷച്ചുവട്ടില്‍ തളിച്ചു. ആറ് മാസത്തിനകം ഫലം കാണുമെന്നാണു പ്രതീക്ഷ.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍